Advertisement

അതിർത്തിയിൽ സ്ഥാപിച്ച എല്ലാം നിർമാണങ്ങളും നീക്കം ചെയ്യാൻ ഇന്ത്യയും ചൈനയും

November 13, 2020
Google News 2 minutes Read

ഏപ്രിലിന് ശേഷം അതിർത്തിയിൽ സ്ഥാപിച്ച എല്ലാം നിർമ്മാണങ്ങളും നീക്കം ചെയ്യാൻ ഇന്ത്യയും ചൈനയും നടപടി തുടങ്ങി. ഇന്ത്യയുടെ ചില പോസ്റ്റുകൾ ഒഴിച്ചാൽ ചൈനയാണ് മേഖലയിൽ വ്യാപകമായ നിർമാണങ്ങൾ നടത്തിയത്. ഫിംഗർ 4 മുതൽ 8 വരെയുള്ള മേഖലയിൽ സൈനിക പട്രോളിംഗും ചൈന അവസാനിപ്പിക്കും.

അതിർത്തി സംഘർഷത്തിന് അറുതിവരുത്താൻ മൂന്ന് ഘട്ടങ്ങളിലായ് പിന്മാറ്റം നടത്താൻ ഇന്ത്യയും ചൈനയും തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതിനൊടനുബധിച്ചാണ് ചൈനയുടെ മേഖലയിലെ നിർമാണങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വച്ചത്. മുൻപ് എതിർത്ത് ഈ നിർദ്ധേശത്തിന് ചൈന ഇപ്പോൾ വഴങ്ങി ഇരിയ്ക്കുകയാണ്. ഇന്ത്യയും ഈ തീരുമാനത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന വിധം പ്രവർത്തിയ്ക്കും എന്ന് ഉറപ്പ് നൽകി. ഗാൽ വാൻ താഴ്വരയും പാം ഗോങ്ങിലും അടക്കം ഉള്ള നിർമ്മിതികൾ അടക്കമാകും ചൈന നീക്കം ചെയ്യുക. ഫിംഗർ 4 മുതൽ 8 വരെയുള്ള മേഖലയിൽ സൈനിക പട്രോളിംഗും ചൈന ഇനി നടത്തില്ല.

ഇന്ത്യ- ചൈന സംഘർഷങ്ങളുടെ ഭാഗമായി ചൈനീസ് നിക്ഷേപം കുറയ്ക്കാൻ സ്വീകരിച്ച കേന്ദ്രസർക്കാർ നടപടിയിൽ ഭേഭഗതി നിർദേശിച്ച് കേന്ദ്രമന്ത്രിസഭാ സമിതിയും ഇതിനിടെ റിപ്പോർട്ട് നൽകി. 15% ഇളവനുവദിക്കാൻ ആണ് കേന്ദ്രമന്ത്രിസഭ സമിതിയുടെ ശുപാർശ. തൊഴിൽ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടേതാണ് ശുപാർശ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാൻ ഈ നിർദേശം സഹായകരമാകുമെന്ന് മന്ത്രിസഭാ സമിതി വിലയിരുത്തി. ചൈനീസ് പങ്കാളിത്തം മാത്രമുള്ള നിക്ഷേപങ്ങൾ അണെങ്കിൽ 50 ശതമാനം വരെ നിബന്ധനകളിൽ ഇളവ് നൽകാമെന്നും മന്ത്രിസഭാ സമിതി ശുപാർശ ചെയ്തു.

Story Highlights India and China to remove all structures erected on the border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here