കോടിയേരി ബാലകൃഷ്ണന്റെ പദവിമാറ്റം പാര്‍ട്ടിയും സര്‍ക്കാരും സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍

സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ പാര്‍ട്ടിയും സര്‍ക്കാരും കടന്നുപോകുന്നതിനിടെയാണ് കോടിയേരിയുടെ പദവിമാറ്റം. സ്വര്‍ണക്കടത്തില്‍ ആരംഭിച്ച വിവാദങ്ങള്‍ ബിനീഷ് കോടിയേരിയിലെത്തിയപ്പോഴാണ് കോടിയേരിയുടെ പടിയിറക്കം. തദ്ദേശതെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് പുതിയ മാറ്റങ്ങള്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം.
മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി നിരസിക്കുകയും ബംഗളൂരു ജയിലിലെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടിയേരി സെക്രട്ടറി പദവിയില്‍ നിന്നു മാറുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരായ ആരോപണം തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചോദ്യങ്ങളായി ഉയരുമെന്ന കാര്യം ഉറപ്പായിരുന്നു.
Read Also : ആരോപണങ്ങള്‍ നേരിടേണ്ടി വന്നത് മക്കളുടെ പേരില്‍; സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമ്പോഴും വിവാദങ്ങള്‍
ഇപ്പോള്‍ ധാര്‍മികതയുടെ പേരില്‍ മാറിനിന്നെന്നു ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനുള്ള അവസരമുണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. പ്രതിപക്ഷ ആക്രമണത്തിന്റെ മൂര്‍ച്ചയും കുറയും. ഇത് തെരഞ്ഞെടുപ്പ് രംഗത്ത് ഗുണം ചെയ്യുമെന്നും കണക്കുകൂട്ടുന്നു. എന്നാല്‍ അനാരോഗ്യത്തിന്റെ പേരിലാണ് കോടിയേരിയുടെ മാറ്റമെന്നു തന്നെയായിരിക്കും കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുക.
Read Also : സംസ്ഥാന സെക്രട്ടേറിയറ്റില്‍ എ.വിജയരാഘവന്റെ പേര് നിര്‍ദേശിച്ചത് കോടിയേരി ബാലകൃഷ്ണന്‍
എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നാണ് വിമര്‍ശകപക്ഷം. ബിനീഷ് തെറ്റുചെയ്തു എന്ന് അംഗീകരിക്കുന്നതിനു തുല്യമായാണ് സ്ഥാനമാറ്റത്തെ അവര്‍ വ്യാഖ്യാനിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെന്നു പറഞ്ഞാല്‍ ജനം അംഗീകരിക്കില്ലെന്നും യഥാര്‍ഥ കാരണങ്ങള്‍ തുറന്നു പറയണമായിരുന്നുവെന്നും അഭിപ്രായമുണ്ട്. ഏതായാലും സിപിഐഎമ്മിന് ജീവന്മരണ പോരാട്ടമാണ് തദ്ദേശതെരഞ്ഞെടുപ്പ്. കോടിയേരിയുടെ പദവിമാറ്റം അനുകൂലഘടകമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനായിരിക്കും ശ്രമം.
Story Highlights – Kodiyeri Balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here