ക്വിക്ക് റിയാക്ഷൻ സർഫെയ്‌സ് ടു എയർ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം

ഹ്രസ്വദൂര ക്വിക്ക് റിയാക്ഷൻ സർഫെയ്‌സ് ടു എയർ മിസൈലിന്റെ(ക്യു.ആർ.എസ്.എ.എം.)ആദ്യഘട്ട പരീക്ഷണ വിക്ഷേപണം വിജയകരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച
വികസിപ്പിച്ച മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഒഡീഷയിലെ ചാന്ദീപുറിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽനിന്ന് ഇന്നു വൈകുന്നേരം 3.40ഓടെയാണ് വിക്ഷേപണം നടത്തിയത്.

30 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളതാണ് മിസൈൽ. മിസൈലിന്റെ വികസിപ്പിക്കലും പരീക്ഷണങ്ങളും കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടന്നു വരികയായിരുന്നു. ക്വിക്ക് റിയാക്ഷൻ സർഫെയ്‌സ് ടു എയർ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം 2017 ജൂൺ നാലിനാണ് നടത്തിയത്.

ആക്ടീവ് അറേ ബാറ്ററി സർവൈലൻസ് റഡാർ, ആക്ടീവ് അറേ ബാറ്ററി മൾട്ടി ഫങ്ഷൻ റഡാർ എന്നിങ്ങനെ രണ്ട് റഡാറുകളാണ് ക്യു.ആർ.എസ്.എമ്മിൽ ഘടിപ്പിച്ചിട്ടുള്ളത്. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം പ്രഹരിക്കാൻ ശേഷിയുള്ളതാണ് മിസൈലുകൾ. വ്യോമാക്രമണത്തിൽ നിന്ന് സൈനികരെ രക്ഷിക്കാനായാണ് ക്യു.ആർ.എസ്.എ.എം. വികസിപ്പിച്ചതെന്ന് ഡിആർഡിഒ അധികൃതർ പറഞ്ഞു.

Story Highlights test launch of quick reaction surface to air maissile

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top