നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി

alqaeda plans for terror attack in election states

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി. രഹസ്യാന്വേഷണ ഏജൻസി ഇത് സമ്പന്ധിച്ച മുന്നറിയിപ്പ് ഈ മാസം 5ന് കേന്ദ്രസർക്കാരിന് കൈമാറി. അൽഖ്വയ്ദയ്ക്ക് വേണ്ടി വിദേശ സഹായത്തോടെ, പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട്. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും പതിനെന്നോളം ഭീകരവാദികളെ കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്യ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അൽഖ്വയ്ദയുടെ ലക്ഷ്യം വ്യക്തമായത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമങ്ങൾ സംഘടിപ്പിക്കാനാണ് അൽഖ്വയ്ദ പദ്ധതി. പ്രാദേശികമായി സംഘടിപ്പിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകളെ ഉപയോഗിക്കാനാണ് ശ്രമം.

ഇത് വിശദീകരിക്കുന്ന ഐബിയുടെ റിപ്പോർട്ട് അഞ്ചാം തിയതിയാണ് കേന്ദ്രസർക്കാരിന് കൈമാറിയത്. ഏറ്റവും കൂടുതൽ ഭീകരാക്രമണ സാധ്യത ബംഗാളിലാണെന്നാണ് റിപ്പോർട്ട്. ബംഗാളിലെ എതാണ്ട് എല്ലാ പ്രധാന നേതാക്കളും അൽഖ്വയ്ദയുടെ ലക്ഷ്യത്തിലുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് കേരളത്തിലടക്കം അൽ ഖ്വയ്ദയ്ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐ.ബി റിപ്പോർട്ട് വ്യക്തമാക്കുന്നു.

Story Highlights alqaeda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top