താരങ്ങളുടെ മക്കളെ കൂട്ടിയിണക്കി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശിശുദിനാശംസ; ‘ശിശു’ ആയി സാം കറനും: വിഡിയോ

താരങ്ങളുടെ മക്കളുടെ ദൃശ്യങ്ങൾ കൂട്ടിയിണക്കി ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശിശുദിനാശംസ. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ച ആശംസാവിഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. എം ധോണി, ഷെയിൻ വാട്സൺ, ഡ്വെയിൻ ബ്രാവോ തുടങ്ങി ഒട്ടേറെ താരങ്ങളും അവരുടെ മക്കളും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
പലപ്പോഴായി എടുത്ത വിഡിയോകൾ കൂട്ടിയിണക്കിയാണ് മനോഹരമായ ശിശുദിന വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീടുകളിലും ഐപിഎലിനിടയിലുമൊക്കെയായി ചിത്രീകരിച്ച വിഡിയോകളിൽ ഇതിലുണ്ട്. മുൻപ് തങ്ങളുടെ പേജിലൂടെ പങ്കുവച്ച വിഡിയോകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇമ്രാൻ താഹിർ, കേദാർ ജാദവ്, അമ്പാട്ടി റായുഡു, ഫാഫ് ഡുപ്ലെസി തുടങ്ങിയ താരങ്ങളും കുടുംബങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
Read Also : ടീമിലെ വിദേശതാരങ്ങളുടെ എണ്ണത്തിൽ വർധന; ഐപിഎലിൽ ഇങ്ങനെയും മാറ്റമുണ്ടാവുമെന്ന് റിപ്പോർട്ട്
ചെന്നൈ സൂപ്പർ കിംഗ്സിലെ കുട്ടി എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനും വിഡിയോയിൽ ഉണ്ടെന്നതാണ് രസകരമായ കാര്യം.
സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരങ്ങളിൽ 8 മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ചെന്നൈയുടെ മോശം പ്രകടനമായിരുന്നു ഇത്.
Story Highlights – chennai super kings children day wishes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here