ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ട്; നിയമസഭാ സമിതിക്ക് മറുപടി നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മറുപടി നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമസഭയ്ക്കുള്ള പരിരക്ഷ ലൈഫ് മിഷന് ഇല്ലെന്ന് ഇ.ഡി നൽകിയ മറുപടിയിൽ പറയുന്നു. ഫയലുകൾ വിളിച്ചുവരുത്താൻ ഇ.ഡിക്ക് നിയമപരമായ അധികാരമുണ്ടെന്നും ഇ.ഡി അറിയിച്ചു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ഇ.ഡി വിളിച്ചുവരുത്തിയ പശ്ചാത്തലത്തിലായിരുന്നു എത്തിക്‌സ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് നൽകിയത്. ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായ അധികാരമുണ്ടെന്ന് പറഞ്ഞ ഇ.ഡി നിയമസഭയ്ക്കുള്ള പരിരക്ഷ ലൈഫ് മിഷൻ പദ്ധതിക്ക് ഇല്ലെന്നും പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സ്വപ്നയ്ക്ക് കൈമാറിയിരുന്നു. പ്രതികൾ ഉൾപ്പടെയുള്ളവർ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫയലുകൾ വിളിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇ.ഡി വ്യക്തമാക്കി. ഇത് വികസനത്തെ തടസപ്പെടുത്തുന്നുവെന്ന വാദം ദുർവ്യാഖ്യാനം മാത്രമാണ്. പദ്ധതിയെ തടസപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിച്ചിട്ടില്ലെന്നും ഇ.ഡി വ്യക്തമാക്കി.
Story Highlights – Enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here