കാരാട്ട് ഫൈസല്‍ സ്ഥാനാര്‍ത്ഥി; എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

കാരാട്ട് ഫൈസല്‍ വീണ്ടും എല്‍ഡിഎഫ് സ്വതന്ത്രനായി കൊടുവള്ളി നഗരസഭയില്‍ നിന്ന് ജനവിധി തേടും. ഇടത് എംഎല്‍എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്റെ പേര് പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍.
കാരാട്ട് ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറാണ്. എന്നാല്‍ ഇത്തവണ കാരാട്ട് ഫൈസല്‍ മത്സരിച്ച ഡിവിഷനില്‍ വനിതാ സംവരണമാണ്. ഇതോടെ പുതിയ ഡിവിഷനിലായിരിക്കും ഫൈസല്‍ മത്സരിക്കുക.
സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇടത് പിന്തുണയോടെ കാരാട്ട് ഫൈസല്‍ മത്സരിക്കുമെന്നാണ് ശ്രദ്ധേയം. വിവാദങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കാരാട്ട് ഫൈസല്‍ ഇടത് പിന്തുണയോടെ മത്സരിക്കുന്നു എന്നത് സംസ്ഥാന തലത്തില്‍ തന്നെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിടും.
Story Highlights – Karat Faisal ldf candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here