മറുപടി തൃപ്തികരം; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ. എം ഷാജിയെ പിന്തുണച്ച് മുസ്ലിം ലീഗ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജി എംഎൽഎയുടെ മറുപടി പൂർണ തൃപ്തികരമെന്ന് ലീഗ് ഉന്നതധികാര സമിതി യോഗത്തിന്റെ വിലയിരുത്തൽ. ലീഗ് എംഎൽഎമാർക്കെതിരെ സർക്കാർ കേസെടുക്കുന്നത് പ്രതികാര നടപടിയുടെ ഭാഗമായാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസ് കണ്ട് ഭയപ്പെടുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്നും എൽ.ഡി.എഫ് നേതൃത്വം യു.ഡി.എഫ് നേതാക്കൾക്കെതിരെ പ്രതിപ്പട്ടിക തയാറാക്കി പൊലീസിന് കൈമാറുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ നടപടികൾ, കെ.എം ഷാജി, എം.സി കമറുദ്ദീൻ എന്നിവർക്കെതിരെയുള്ള കേസുകൾ എന്നീ വിഷയങ്ങളാണ് പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതിയോഗത്തിൽ പ്രധാനമായും ചർച്ച ചെയതത്. രാജിവയ്ക്കാൻ പര്യാപ്തമായ കേസ് നിലവിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെ ഇല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എൽ.ഡി.എഫ്, യുഡിഎഫ് കേസുകൾ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസമാണെന്നും വിജിലൻസിനെ രാഷ്ട്രീയമായി ഇടത് പക്ഷം ഉപയോഗിക്കുകയാണെന്നുമാണ് നേതൃത്വത്തിന്റെവിലയിരുത്തൽ.

അതേസമയം, അനധീകൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ ഉന്നതധികാര സമിതി യോഗം ഷാജിയോട് വിശദീകരണം തേടി. പാണക്കാട് നേരിട്ട് എത്തി ഷാജി കാര്യങ്ങൾ വിശദീകരിച്ചു. ഷാജിയുടെ മറുപടിയിൽ പൂർണ തൃപ്തരാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Story Highlights K M shaji, Muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top