നാമ നിർദേശ പത്രിക സമർപ്പിക്കണം; ’21’ തികയാൻ കാത്ത് പത്തനംതിട്ട പഞ്ചായത്തിലെ ഇടത് സ്ഥാനാർത്ഥി

നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രായം തികയാൻ കാത്തിരിക്കുകയാണ് പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. പതിനൊന്നാം വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ രേഷ്മ മറിയം റോയിക്ക് നവംബർ പതിനെട്ടിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം തികയുകയുള്ളൂ. 21 തികഞ്ഞ് പിറ്റേ ദിവസം തന്നെ നോമിനേഷൻ കൊടുക്കുന്ന ആദ്യ സ്ഥാനാർത്ഥിയാവും രേഷ്മ.

നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 19നാണ്. ഇതിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്. തൊട്ടുപിന്നാലെ നാമനിർദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം.

എസ്.എഫ്.ഐയുടെ ജില്ലയിലെ പെൺ കരുത്താണ് രേഷ്മ. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും. ഇത്തവണ പതിനൊന്നാം വാർഡിലുള്ളവർ തന്നെ വിജയിപ്പിക്കുമെന്നാണ് രേഷ്മയുടെ പ്രതീക്ഷ. മകളായും, സഹോദരിയായും, അനിയത്തിയായും വോട്ടർ മാർ തന്നെ സ്വീകരിച്ചു. വാർഡിലെ താമസക്കാരി കൂടിയായതിനാൽ വിജയം ഉറപ്പാണെന്ന ശുഭ പ്രതീക്ഷയിലാണ് രേഷ്മ.

Story Highlights Election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top