ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിന് 30 കിലോമീറ്ററുകൾ അകലെ വിമാനം തകർന്നുവീണു

Plane Crashes Indian Cricket

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിന് 30 കിലോമീറ്ററുകൾ അകലെ വിമാനം തകർന്നുവീണു. സിഡ്നിയിലെ ഒളിമ്പിക് പാർക്ക് ഹോട്ടലിനു സമീപമാണ് ചെറുയാത്രാ വിമാനം തകർന്നുവീണത്. പ്രാദേശിക സമയം വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഇന്ത്യൻ ടീം അംഗങ്ങൾ ഓസീസ് പര്യടനത്തിനു മുന്നോടിയായി ക്വാറൻ്റീനിൽ കഴിയുന്ന ഹോട്ടൽ ആണ് ഇത്.

എഞ്ചിൻ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് ഫ്ലൈയിംഗ് സ്കൂളിൻറെ വിമാനം തകർന്നുവീണത്. പ്രാദേശിക ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന ഒരു മൈതാനത്തിലേക്കാണ് വിമാനം തകർന്നുവീണത്. കളിച്ചുകൊണ്ടിരുന്നവർ അപകടം കണ്ട് ഓടി രക്ഷപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾ പരുക്കുകളോടെ രക്ഷപ്പെട്ടു.

Read Also : കോലിയുടെ അഭാവം; തിരിച്ചടി പര്യടനത്തിലെ ടെസ്റ്റ് പരമ്പര സംപ്രേഷണം ചെയ്യുന്ന ചാനലിന്

ഓസീസ് പര്യടനത്തിനായി സിഡ്നിയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ആദ്യമായി പരിശീലനത്തിനിറങ്ങിയിരുന്നു. കൂടുതലായും റണ്ണിംഗ് ഡ്രിപ്പുകളും ജിം സെഷനുമാണ് താരങ്ങൾ ചെയ്തത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബിസിസിഐ പരിശീലന ചിത്രങ്ങൾ പുറത്തിട്ടിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്കു മുൻപാണ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത്.

ഐപിഎൽ അവസാനിച്ചതിനു ശേഷം ദുബായിൽ നിന്നാണ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത്. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾ ഉൾപ്പെട്ട പര്യടനം രണ്ട് മാസത്തോളം നീണ്ട് നിൽക്കും.

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

Story Highlights Plane Crashes 30 Km From Indian Cricket Team Hotel in Sydney

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top