കോലിയുടെ അഭാവം; തിരിച്ചടി പര്യടനത്തിലെ ടെസ്റ്റ് പരമ്പര സംപ്രേഷണം ചെയ്യുന്ന ചാനലിന്

Virat Kohli Channel 7

ടെസ്റ്റ് മത്സരങ്ങളിൽ നിന്നുള്ള കോലിയുടെ അഭാവം ഏറ്റവുമധികം തിരിച്ചടിയാവുന്നത് ഓസ്ട്രേലിയയിലെ മാച്ച് ബ്രോഡ്കാസ്റ്ററായ ചാനൽ 7ന്. കോലി ഇല്ലെങ്കിൽ മത്സരം കാണുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാവുമെന്നാണ് ചാനൽ 7 അധികൃതർ പറയുന്നത്. ഇന്ത്യൻ പര്യടനത്തിലെ പരിമിത ഓവർ മത്സരങ്ങൾ ഫോക്സ് സ്പോർട്സും ടെസ്റ്റ് മത്സരങ്ങൾ ചാനൽ 7നുമാണ് സംപ്രേഷണം ചെയ്യുന്നത്. ഫോക്സ് പെയ്ഡ് ചാനലും ചാനൽ 7 സൗജന്യ ചാനലുമാണ്.

“കമ്പനി ഒരുപാട് പണം മുടക്കിയിട്ടുണ്ട്. റെക്കോർഡ് തുക മുടക്കിയാണ് പരമ്പര സംപ്രേഷണത്തിനുള്ള അവകാശം നേടിയെടുത്തത്. മത്സരങ്ങൾ മികച്ച നിലയിൽ സംപ്രേഷണം ചെയ്യേണ്ടതുണ്ട്. മുടക്കിയ തുകയ്ക്ക് പകരം ഒരു മികച്ച പരമ്പരയാണ് ഞങ്ങൾക്ക് ലഭിക്കേണ്ടിയിരുന്നത്. പക്ഷേ, അത് ലഭിക്കില്ല. അതിനു പകരം എന്തെങ്കിലും നൽകാമെന്നും അവർ പറഞ്ഞിട്ടില്ല.”- ക്രിക്കറ്റ് ഓസ്ട്രേലിയയെ വിമർശിച്ച് ചാനൽ സെവൻ ചെയർമാൻ കെറി സ്റ്റോക്സ് പറഞ്ഞു. നേരത്തെ തന്നെ ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള ചാനൽ 7ൻ്റെ ബന്ധം അത്ര രസത്തിലല്ല. ഈ സംഭവത്തോടെ അത് വഷളായിരിക്കുകയാണ്.

Read Also : ഓസീസ് പര്യടനം; ഇന്ത്യൻ ടീം ആദ്യമായി പരിശീലനത്തിനിറങ്ങി

വിരാട് കോലിയാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ ഇപ്പോഴത്തെ താരം. കിംഗ് കോലി എന്നാണ് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കോലിയുടെ അഭാവം ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കും കനത്ത തിരിച്ചടിയാണ്. കോലി കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിലേക്കുള്ള ടിക്കറ്റുകൾ വളരെ വേഗമാണ് വിറ്റുപോകുന്നത്.

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

Story Highlights Virat Kohli’s absence hurts Channel 7, company hits out at CA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top