സൗദിയില്‍ ഇന്ന് 441 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ന് നേരിയ വര്‍ധന. 441 കൊവിഡ് കേസുകളും 20 മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജിദ്ദയില്‍ കൊവിഡ് ചികിത്സയിലിരിക്കെ ഒരു മലയാളി കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 62,611 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇതോടെ സൗദിയിലെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,52,601 ആയി. 454 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തരായവരുടെ എണ്ണം 3,39,568 ആയി. 96.3 ശതമാനമാണ് രോഗമുക്തി നിരക്ക്. 20 കൊവിഡ് മരണവും ഇന്ന് റിപോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 5,625 ആയി. കൊവിഡ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ഇന്ന് മരിച്ചു.
മൂവാറ്റുപുഴ സ്വദേശി നൗഫല്‍ കോട്ടപ്പറമ്പില്‍ ആണ് ഇന്ന് ജിദ്ദയില്‍ മരിച്ചത്. 7,408 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 804 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. റിയാദില്‍ 59-ഉം മദീനയില്‍ 56-ഉം, മക്കയില്‍ 56-ഉം, ജിദ്ദയില്‍ 26-ഉം, ദമാമില്‍ 4-ഉം കൊവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. റിയാദില്‍ 87-ഉം, മദീനയില്‍ 70-ഉം, മക്കയില്‍ 27-ഉം, ജിദ്ദയില്‍ 22-ഉം, ദമാമില്‍ 13-ഉം പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.
Story Highlights – Saudi Arabia records 441 COVID cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here