കോട്ടയം ജില്ലാ പഞ്ചായത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി യുഡിഎഫ്; എല്‍ഡിഎഫില്‍ പ്രതിസന്ധി

കോട്ടയം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. എരുമേലി സീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് മുസ്ലിം ലീഗ് പിന്മാറിയതോടെയാണ് തര്‍ക്ക പരിഹാരമായത്. എരുമേലി സീറ്റ് നല്‍കിയില്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ അഞ്ചിടത്ത് സ്വതന്ത്രമായി മത്സരിക്കും എന്നായിരുന്നു മുസ്ലിം ലീഗ് ഭീഷണി. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഈ തര്‍ക്കത്തിന് പരിഹാരമായി. പഞ്ചായത്ത് തലത്തില്‍ കൂടുതല്‍ പരിഗണന നല്‍കാമെന്ന കോണ്‍ഗ്രസിന്റെ ഉറപ്പിന്മേല്‍ ലീഗ് സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്മാറി. 22 ഡിവിഷനുകളില്‍ 9 ഇടത്ത് ജോസഫ് പക്ഷവും 13 ഇടത്ത് കോണ്‍ഗ്രസും മത്സരിക്കും.
Read Also : കോട്ടയം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് കവർച്ച
എന്നാല്‍ എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ആയിട്ടില്ല. 13 സീറ്റുകള്‍ വേണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. സീറ്റുകള്‍ വിട്ടു നല്‍കില്ലെന്ന് സിപിഐ നിലപാട് അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചേരുകയാണ്. എന്നാല്‍ ഇടതുമുന്നണിയില്‍ തര്‍ക്കം ഇല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ വ്യക്തമാക്കി.
പാലാ നഗരസഭയില്‍ സിപിഐക്കും എന്‍സിപിക്കും എല്‍ഡിഎഫ് സീറ്റ് നല്‍കുമെന്നും സിപിഐഎം വ്യക്തമാക്കി. പല തദ്ദേശ സ്ഥാപനങ്ങളിലും കഴിഞ്ഞ തവണ യുഡിഎഫില്‍ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളാണ് ജോസ് കെ മാണി ആവശ്യപ്പെടുന്നത്. കോട്ടയം ജില്ലയില്‍ ഇടതുമുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോ എന്ന സിപിഐയുടെ ആശങ്കയും പ്രശ്‌നപരിഹാരത്തിന് തടസം ആകുന്നുണ്ട്.
Story Highlights – cpim, ldf, udf, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here