Advertisement

കോട്ടയം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് കവർച്ച

November 12, 2020
Google News 2 minutes Read

കോട്ടയം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് കാൽലക്ഷം രൂപയോളം കവർന്നു. പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടന്നത്. ടിഎസ് വെജിറ്റബിൾസ് എന്ന കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നയാൾ മേശ കുത്തി തുറന്ന് പണം അപഹരിക്കുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തെ മറ്റ് മൂന്ന് കടകളിലും മോഷണം നടത്തിയത് ഇയാൾ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. നിർധന രോഗികളെ സഹായിക്കാൻ കടയിൽ സ്ഥാപിച്ചിരുന്ന പെട്ടിയിലെ പണവും അപഹരിക്കപ്പെട്ടു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Story Highlights Businesses in Kottayam market were raided and looted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here