കൊവിഡ് ചതിച്ചു; ടി-20 ലോകകപ്പ് ടീം അംഗം യൂബർ ഈറ്റ്സ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നു

cricketer working delivery boy

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവർ നിരവധിയാണ്. സമ്പദ് വ്യവസ്ഥയെ കൊറോണ തകിടം മറിച്ചു കളഞ്ഞു. ഗ്ലാമർ ജോലികൾ ചെയ്തിരുന്നവരും സുരക്ഷിതമെന്ന് നമ്മൾ കരുതിയിരുന്നവരുമൊക്കെ ഇങ്ങനെ ജോലി പോയവരിൽ പെടുന്നുണ്ട്. അത്തരത്തിൽ ഒരാളുടെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

2020ൽ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കാനിരുന്ന ടി-20 ലോകകപ്പിലെ നെതർലൻഡ്സ് ടീമിൽ അംഗമായിരുന്ന പോൾ വാൻ മീക്കരൻ ഇപ്പോൾ യൂബർ ഈറ്റ്സ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ്. മീക്കരൻ തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. കൊവിഡ് ഇല്ലായിരുന്നു എങ്കിൽ ഇന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ടി-20 ലോകകപ്പ് ഫൈനൽ നടക്കേണ്ടതായിരുന്നു. ഈ വിവരം പങ്കുവച്ച് ക്രിക്ക്ഇൻഫോ ചെയ്ത ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് മീക്കരൻ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. താൻ ഇപ്പോൾ ക്രിക്കറ്റ് കളിക്കേണ്ടതായിരുന്നു എന്നും അതിനു പകരം ഇപ്പോൾ യൂബർ ഈറ്റ്സ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ് എന്നുമാണ് അദ്ദേഹം കുറിച്ചത്.

Read Also : സൗദിയില്‍ ഇന്ന് 349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് പശ്ചാത്തലത്തിൽ 2020ൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് ഐസിസി 2022ലേക്ക് മാറ്റി. അടുത്ത വർഷം ഇന്ത്യയിൽ വെച്ച് മറ്റൊരു ടി-20 ലോകകപ്പും നടക്കും. 2021ൽ നെതർലൻഡും ലോകകപ്പ് കളിക്കും. 2013ലാണ് മീക്കരൻ ഡച്ച് ടീമിൽ അരങ്ങേറുന്നത്. ടീമിനായി 41 ടി-20കളും അഞ്ച് ഏകദിനങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story Highlights cricketer reveals he is working as delivery boy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top