സൗദിയില്‍ ഇന്ന് 349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്ന് 349 കൊവിഡ് കേസുകളും 16 മരണവും റിപോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകളുടെ എണ്ണം ഇതോടെ 3,52,950-ഉം രോഗമുക്തി നേടിയവരുടെ എണ്ണം 3,39,947-ഉം, മരണസംഖ്യ 5,641-ഉം ആയി ഉയര്‍ന്നു. 96.32 ശതമാനമാണ് രോഗമുക്തി നിരക്ക്.

7,362 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. ഇതില്‍ 807 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 51,139 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. പരിശോധിച്ച സാമ്പിളുകള്‍ ഇതോടെ 88,40,023 ആയി വര്‍ധിച്ചു. റിയാദില്‍ 62-ഉം, മക്കയില്‍ 29-ഉം, ജിദ്ദയില്‍ 28-ഉം, മദീനയില്‍ 27-ഉം, ദമാമില്‍ 11-ഉം കൊവിഡ് കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചു.

പ്രധാന നഗരങ്ങളിലെ ആക്ടീവ് കേസുകള്‍ ഇങ്ങനെയാണ്: റിയാദ് -675, ഹുഫൂഫ് -599, ദമാം -467, മദീന -453, ജിസാന്‍ -319, മുബാറസ് -304, മക്ക -280, അറാര്‍ -190, യാമ്പു -185, ഹായില്‍ -176, തായിഫ് -143, ജിദ്ദ -133, ദഹ്‌റാന്‍ -127, അബൂ അരീഷ് -109, ഉനൈസ -109.

Story Highlights Saudi Arabia records 349 COVID cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top