കാറിലിരുന്ന് ആശംസിക്കാം; നേരിട്ട് പങ്കെടുക്കാനാവില്ല; ‘ഡ്രൈവ് ഇൻ വിവാഹച്ചടങ്ങു’മായി മലയാളി ദമ്പതികൾ

കൊവിഡ് കാലത്ത് പിന്തുടരാവുന്ന വിവാഹ മാതൃകയുമായി മലയാളി ദമ്പതികൾ. യുഎഇയിലെ ദുബായിൽ വെച്ച് ‘ഡ്രൈവ് ഇൻ വിവാഹച്ചടങ്ങ്’ നടത്തിയാണ് മുഹമ്മദ് ജസീം-അൽമാസ് അഹ്മദ് ദമ്പതികൾ വാർത്തകളിൽ ഇടം പിടിച്ചത്. ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Also : മൂന്നാം ഘട്ട കൊവിഡ് വ്യാപനം; ഡൽഹിയിൽ അമിത്ഷാ യുടെ നേതൃത്വത്തിൽ യോഗം ചേരുന്നു
തങ്ങളുടെ വീടിനു മുന്നിൽ ഒരു ആർച്ച് ഉണ്ടാക്കി നവവധുവും വരനും നിൽക്കുകയും കല്യാണത്തിന് എത്തിയവർ ആർച്ചിനു പുറത്ത് വാഹനം നിർത്തി ആശംസിക്കുകയുമാണ് ചടങ്ങ്. അതിഥികളോട് അല്പ സമയം വാഹനം നിർത്താനും ആശംസകൾ അറിയിച്ച്., ഒരു ഫോട്ടോ എടുത്തതിനു ശേഷം ഡ്രൈവ് ചെയ്ത് പോകാനും തങ്ങൾ ആവശ്യപ്പെട്ടു എന്ന് വരൻ ജസീം പറയുന്നു. കാറിനുള്ളിൽ നിന്ന് ഇറങ്ങരുതെന്നും ട്രാഫിക്ക് തടസപ്പെടുത്തരുതെന്നും അതിഥികൾക്ക് നിർദ്ദേശം നൽകിയിരുന്നു. തങ്ങളുടെ ബന്ധുക്കളിൽ അധികവും പ്രായം കൂടിയവരാണ്. ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന അവരുടെ ആരോഗ്യം മുൻനിർത്തിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ജസീം കൂട്ടിച്ചേർത്തു
യുഎഇയിൽ വളർന്നവരാണ് ജസീമും അൽമാസും. എമിറേറ്റ്സ് എയർലൈൻസിലെ ഏറോനോട്ടിക്കൽ എഞ്ജിനീയറാണ് ജസീം. അൽമാസ് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്.
Story Highlights – Kerala Couple Hosts Drive-By Wedding Reception Due To Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here