ധനമന്ത്രിയുടെത് അനാവശ്യ വിവാദം; സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയിലായപ്പോള്‍ മിടുക്ക് കാട്ടുന്നുവെന്ന് ചെന്നിത്തല

Ramesh Chennithala against the order suspending the audit of local bodies

ധനമന്ത്രി തോമസ് ഐസക് ഉയര്‍ത്തിയത് അനാവശ്യ വിവാദമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയിലായപ്പോള്‍ മന്ത്രി മിടുക്ക് കാട്ടുകയാണ്. വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക്കിന്റെ ശ്രമം. ധനമന്ത്രി ദുഷ്ടലാക്കിനായി തരംതാണെന്ന് ചെന്നിത്തല പറഞ്ഞു.

Read Also : ധനമന്ത്രി ഉണ്ടയില്ലാ വെടിപൊട്ടിക്കുകയാണെന്ന് രമേശ് ചെന്നിത്തല; കിഫ്ബിയിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടൽ ഉണ്ടെന്ന് കെ.സുരേന്ദ്രൻ

പൊതുജനശ്രദ്ധ തിരിക്കാന്‍ കപട നാടകം നടത്തുകയാണെന്നും അഴിമതി കണ്ടെത്തുമെന്ന് മനസിലായപ്പോള്‍ ചന്ദ്രഹാസം ഇളക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്. ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതി കിഫ്ബി വഴി നടന്നതെന്നും രമേശ് ചെന്നിത്തല.

ധനമന്ത്രിയുടേത് ഉണ്ടയില്ലാ വെടിയാണെന്നും നിയമസഭയെ മന്ത്രി അവഹേളിച്ചെന്നും ചെന്നിത്തല ആരോപിച്ചു. ഐസക്കിന്റെ ഉന്നം പിണറായി വിജയനാണെന്നും അതിനാലാണ് ലാവ്‌ലിന്‍ കുത്തിപ്പൊക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട അസാധാരണമായ നീക്കം സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കും. സിഎജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസ് എന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ഭീഷണി ഇവിടെ വേണ്ടെന്നും വടക്കേ ഇന്ത്യയില്‍ മതിയെന്നും മന്ത്രി പറഞ്ഞു.

Story Highlights ramesh chennithala, thomas issac

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top