സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ച; ധനമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസുമായി പ്രതിപക്ഷം

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് പ്രതിപക്ഷം ധനമന്ത്രി തോമസ് ഐസക്കിന് എതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി. വി ഡി സതീശന്‍ എംഎല്‍എയാണ് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
Read Also : കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്‍എസ്എസ് നേതാവ്; ധനമന്ത്രി തോമസ് ഐസക്
രഹസ്യമായി സൂക്ഷിക്കേണ്ടതാണ് സിഎജി റിപ്പോര്‍ട്ട്. അത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ഗവര്‍ണറുടെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയില്‍ വയ്ക്കുകയുമാണ് വേണ്ടത്. ഇതൊന്നുമുണ്ടായില്ല. സഭയില്‍ എത്തുന്നത് വരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ മന്ത്രി ബാധ്യസ്ഥനാണെന്നും അവകാശ ലംഘന നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
Story Highlights – thomas issac, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here