Advertisement

കൊച്ചി താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറി

November 16, 2020
1 minute Read
Kochi Thanthonithuruthu were flooded

കൊച്ചി താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറി. പുലര്‍ച്ചെയുണ്ടായ വേലിയേറ്റത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഔട്ടര്‍ ബണ്ടിന്റെ അപര്യാപ്തതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. നിലവിലുള്ള ബണ്ട് പലയിടങ്ങളിലും തകര്‍ന്ന നിലയിലാണ്.

ബണ്ട് ബലപ്പെടുത്താന്‍ ഗോശ്രീ ഐലന്റ് ഡെവലെപ്‌മെന്റ് അതോറിറ്റിക്ക് ഫണ്ട് വിഹിതമുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളില്‍ തട്ടി ഇതുവരെ നടപ്പായില്ല. ജനപ്രതിനിധികള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രതിഷേധം കനത്തതോടെ ജില്ലാ കളക്ടര്‍ നാട്ടുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പദ്ധതി നടത്തിപ്പിനായി നടപടികള്‍ വേഗത്തിലാക്കാമെന്ന കളക്ടറുടെ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

Story Highlights Kochi Thanthonithuruthu were flooded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top