ഏഴ് മാസത്തെ ഒളിവ് ജീവിതത്തിനു ശേഷം ഇരയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; ബലാത്സംഗക്കേസ് പ്രതിയുടെ അച്ഛനും സഹോദരങ്ങളും പിടിയിൽ

ഏഴ് മാസം ഒളിവിൽ കഴിഞ്ഞതിനു ശേഷം ബലാത്സംഗ കേസ് കുറ്റാരോപിതൻ ഇരയായ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. ദീപാവലി ദിവസമായിരുന്നു ആക്രമണം. ആക്രമണത്തിൽ സാരമായി പരുക്കേറ്റ 37കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റാരോപിതനും യുവതിയുടെ പ്രായപൂർത്തിയാവാത്ത മകൾക്കും പരുക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ യുവാവിന്റെ സഹോദരൻമാരും അച്ഛനും അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂന്ന് പേരെ നവംബർ 18വരെ റിമാന്റ് ചെയ്തു.
Read Also : ആദ്യം ആസിഡ് ഒഴിച്ചു; ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി: മുംബൈയിൽ 22കാരിയെ കാമുകൻ കൊലപ്പെടുത്തി
രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. ദീപാവലി ദിവസം യുവതി വീട്ടിൽ നിൽക്കുമ്പോഴാണ് കുറ്റാരോപിതനായ ലേക്‌രാജ് കോലി അച്ഛൻ കനയ്യ ലാൽ, സഹോദരങ്ങളായ രമേഷ്, മന്മോഹൻ എന്നിവർക്കൊപ്പം എത്തിയത്. പിന്നീട് ഇവർ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. തീ പടർന്നതോടെ 28കാരനായ കോലിക്കും പൊള്ളലേറ്റു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കുറ്റാരോപിതന് 30 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു. കൊലപാതകശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
2018ൽ കുറ്റാരോപിതൻ തന്നെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഇക്കഴിഞ്ഞ ഏപ്രിലിലാണ് യുവതി പരാതി നൽകിയത്. ഇതിന് ശേഷം യുവാവ് ഒളിവിൽ കഴിയുകയാണ്.
Story Highlights – Rape survivor set ablaze by accused in Jaipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here