Advertisement

ശബരിമല തീർത്ഥാടകർ കൊവിഡ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം; മുഖ്യമന്ത്രി

November 16, 2020
Google News 2 minutes Read
CM PINARAYI VIJAYAN

ശബരിമല തീർത്ഥാടനത്തിനെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ്ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലേക്കുള്ള പ്രധാന വഴികളിൽ കിയോസ്‌കികൾ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ സേവനം തീർത്ഥാടകർക്ക് ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആന്റിജൻ ടെസ്റ്റിൽ ഫലം നെഗറ്റീവായാലും കൊവിഡ് വരാനുള്ള സാധ്യത 100 ശതമാനം തള്ളിക്കളയാനാവില്ല. നിലയ്ക്കലും പമ്പയിലും ആളുകൾ കൂടിനിൽക്കുന്നത് ഒഴിവാക്കണം. ടോയ്ലറ്റുകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. നിർബന്ധമായും എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണം. ശബരിമലയിൽ എത്തിയാലും കൈകൾ ശുചിയാക്കി വയ്ക്കുകയും മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, തീർത്ഥാടകർക്കൊപ്പം വരുന്ന പാചകക്കാർ, ഡ്രൈവർമാർ, ക്ലീനർമാർ ഇവരെല്ലാം നിർബന്ധമായും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Sabarimala pilgrims must produce covid certificate; Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here