മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള യുഎപിഎ റദ്ദാക്കിയ സംഭവം; ഹര്‍ജി സുപ്രികോടതി മാറ്റിവച്ചു

Supreme Court

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള യുഎപിഎ റദ്ദാക്കിയത് ചോദ്യം ചെയ്ത ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രികോടതി മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ അടുത്തയാഴ്ച വിശദമായ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യുഎപിഎ വകുപ്പ് റദ്ദാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അധികാരമുണ്ടോയെന്ന് പരിശോധിക്കും. പ്രോസിക്യൂഷന്‍ അനുമതിക്കുള്ള കാലതാമസത്തിലും കോടതി വാദം കേള്‍ക്കും. രൂപേഷിനെതിരെ കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലെ രാജ്യദ്രോഹക്കുറ്റവും, യുഎപിഎ വകുപ്പുമാണ് ഹൈക്കോടതി റദ്ദാക്കിയത്.

Story Highlights Supreme Court adjourns petition against Maoist leader Rupesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top