പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷവുമായി ശിവം ദുബേ; ക്യാപ്റ്റൻ പറഞ്ഞത് ടീമംഗം പോലും അനുസരിക്കുന്നില്ലെന്ന് ആരാധകർ

ദീപാവലി പടക്കം പൊട്ടിച്ചാഘോഷിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ. ഇതോടെ സ്വന്തം ക്യാപ്റ്റൻ പറഞ്ഞത് ടീം അംഗം പോലും അനുസരിക്കുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. കഴിഞ്ഞ ദിവസം, പടക്കം പൊട്ടിക്കാതെ ദീപാവലി ആഘോഷിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ആഹ്വാനം ചെയ്തിരുന്നു.
Read Also : കോലി ‘കടലാസ് ക്യാപ്റ്റൻ’; സൂര്യകുമാർ യാദവ് വിവാദത്തിൽ
കഴിഞ്ഞ ദിവസമാണ് കോലി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ആരാധകർക്ക് ദീപാവലി ആശംസ അറിയിച്ചത്. പ്രകൃതിയ്ക്ക് ഭീഷണിയായ പടക്കങ്ങൾ ഉപയോഗിക്കാതെ ദീപാവലി ആഘോഷിക്കണമെന്നാണ് വിഡിയോയിൽ കോലി പറഞ്ഞത്. ഇതിനു പിന്നാലെ ആരാധകർ വിമർശവുമായി എത്തി.
ദിവസങ്ങൾക്കു മുൻപ് തൻ്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രകടനം വീക്ഷിക്കുന്ന കോലിയുടെ വിഡിയോ പങ്കുവെച്ചാണ് ആരധകർ താരത്തിനെതിരെ രംഗത്തെത്തിയത്. ജീവിതത്തിൽ പകർത്താത്തത് ഉപദേശിക്കരുതെന്നാണ് ഇവർ പറയുന്നത്.
നിലവിൽ ഓസീസ് പര്യടനത്തിനെത്തിയ കോലി ഇന്ത്യൻ ടീമിനൊപ്പം സിഡ്നിയിൽ ക്വാറൻ്റീനിലാണ്. ഐപിഎൽ അവസാനിച്ചതിനു ശേഷം ദുബായിൽ നിന്നാണ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത്. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾ ഉൾപ്പെട്ട പര്യടനം രണ്ട് മാസത്തോളം നീണ്ട് നിൽക്കും.
Story Highlights – Virat Kohli Trolled After Photos of RCB’s Shivam Dube Celebrating Diwali With Firecrackers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here