ബിനീഷ് കോടിയേരി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍

ബംഗളൂരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ സമീപിച്ചിരുന്നു. ഇത് പ്രകാരം ഇന്നാണ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി നീട്ടിചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് നര്‍ക്കോട്ടിക്‌സ് ബ്യൂറോ ആവശ്യം പിന്‍വലിക്കുകയും വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയുമായിരുന്നു.
ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് അനൂപിനെ ആദ്യം അറസ്റ്റ് ചെയ്തത് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയായിരുന്നു. ഇതിന് പിന്നാലെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ പേര് ഉയര്‍ന്നുവരികയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ഇതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.
Story Highlights – Bineesh Kodiyeri in custody of Narcotics Control Bureau
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here