എറണാകുളം ചെറായി ബീച്ചിന് സമീപം കാർ അപകടം; ദമ്പതികളിൽ ഭാര്യ മരിച്ചു

എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ കരുമാലൂർ സ്വദേശി സബീന (35) മരിച്ചു. ഭർത്താവ് സലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ചെറായി രക്തേശ്വരി ബീച്ച് റോഡിനു കുറുകെ തെരുവുനായ ചാടിയതോടെയാണ് കാർ നിയന്ത്രണം വിട്ട് കായലിൽ വീണത്. കാറിന്റെ ഡോർ തുറന്ന് സലാം ഭാര്യയുമായി പുറത്തേക്ക് തുഴഞ്ഞിറങ്ങിയെങ്കിലും ഒഴുക്കും കായലിലെ വെള്ളക്കൂടുതലും, ആഴവും മൂലം ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. തുടർന്ന് ഭാര്യ മുങ്ങിമരിക്കുകയായിരുന്നു.
പ്രദേശത്തെ മത്സ്യതൊഴിലാളികളെത്തിയാണ് സലാമിന്റെ ജീവൻ രക്ഷിച്ചത്. വിവരമറിഞ്ഞ് മുനമ്പം എസ് ഐ റഷീദിന്റെ നേതൃത്വത്തിൽ പൊലീസും എത്തിയിരുന്നു.
Story Highlights – cherai couple met with accident wife died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here