തിരുവനന്തപുരത്ത് 391 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; 561 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 391 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 561 പേര്‍ രോഗമുക്തരായി. നിലവില്‍ 6,056 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ അഞ്ചു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

കോട്ടപ്പുറം സ്വദേശി സുകുമാരന്‍ (85), ശാസ്തമംഗലം സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (83), ആനയറ സ്വദേശിനി അമ്മുക്കുട്ടി (78), കല്ലാട്ടുമുക്ക് സ്വദേശിനി കുല്‍സുബീവി (55), നേമം സ്വദേശിനി റഷീദ (43) എന്നിവരുടെ മരണമാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 286 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ നാലു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,560 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,991 പേര്‍ വീടുകളിലും 146 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റീനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,747 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

Story Highlights covid confirmed 391 people in Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top