കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് പകരം പുതിയ സ്ഥാനാര്‍ത്ഥി

കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് പകരം ഒ പി റഷീദ് മത്സരിക്കും. ഐഎന്‍എല്‍ മണ്ഡലം സെക്രട്ടറി ഒ പി റഷീദ്. ഫൈസല്‍ മത്സരിക്കരുത് എന്ന് സിപിഎം നിലപാടാണ് മാറ്റത്തിനു കാരണം.
കൊടുവള്ളിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും എല്ലായിടത്തുംപാര്‍ട്ടി മാര്‍ഗനിര്‍ദേശങ്ങള്‍പാലിച്ചേ സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. വിവാദം കാരണം പിന്മാറുന്നതായി ഫൈസല്‍.
Read Also : കാരാട്ട് ഫൈസല്‍ സ്ഥാനാര്‍ത്ഥി; എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും
കോഴിക്കോട് ജില്ലാ നേതൃത്വമാണ് കാരാട്ട് ഫൈസലിനോട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടത്. സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി നിലപാടെടുത്തത്. എന്നാല്‍ താന്‍ സ്വയം പിന്‍മാറിയതാണൈന്നാണ് കാരാട്ട് ഫൈസലിന്റെ വിശദീകരണം.
ഫൈസലിനെ സിപിഐഎം പിന്തുണയ്ക്കില്ലെന്ന വാര്‍ത്ത ട്വന്റിഫോര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. കൊടുവള്ളിയിലെ 15ാം ഡിവിഷനില്‍ സ്വതന്ത്രനായാണ് കാരാട്ട് ഫൈസല്‍ മത്സരിക്കാന് തീരുമാനിച്ചിരുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളിയിരുന്നു. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് പി മോഹനന്‍ പറഞ്ഞിരുന്നു.
Story Highlights – koduvalli, karat faisal, cpim, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here