തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് വിജയിയെ പ്രഖ്യാപിച്ച്ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ വിജയിയെ പ്രഖ്യാപിച്ച് മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തെക്കുമുറി. ഹസീനയാണ് ഈ വാര്‍ഡിലെ വിജയി. അത് എങ്ങനെ എന്നല്ലേ ?. നാമനിര്‍ദേശ പട്ടിക സമര്‍പ്പണം ആരംഭിച്ചതേ ഉള്ളൂവെങ്കിലും എന്ത് വലിയ അട്ടിമറി സംഭവിച്ചാലും ഈ വാര്‍ഡില്‍ വിജയി ഹസീന തന്നെ. കാരണം ഒരു വാര്‍ഡില്‍ ഒരേ പേരില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ഇതില്‍ രണ്ടുപേരുടെ വീട്ടുപേരും ഒന്നു തന്നെ. ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തെക്കുമുറിയിലാണ് ഈ കൗതുകം നിറഞ്ഞ മത്സരം. കുരുണിയന്‍ ഹസീനമാരാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍. എസ്ഡിപിഐക്കായി മത്സരിക്കുന്നതാകട്ടെ കൈതക്കല്‍ ഹസീനയും. ഇതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹസീന മൂന്നാം തവണയാണ് ജനവിധി തേടുന്നത്.
നിലവില്‍ മൂന്നാം വാര്‍ഡില്‍ ജനപ്രതിനിധി എല്‍ഡിഎഫിലെ മായിനാണ്. വനിത സംവരണമായതോടെ സീറ്റ് ലഭിച്ചത് എല്‍ഡിഎഫില്‍ ഹസീനക്ക്. നേരത്തെ രണ്ടാം വാര്‍ഡില്‍ മത്സരിച്ച ഇവര്‍ ഇത് രണ്ടാം തവണയാണ് ജനവിധി തേടുന്നത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയാണ്. വീട്ട് പേരില്‍ അല്പം മാറ്റമുണ്ടെങ്കിലും പേര് ഹസീന തന്നെ. കൈതക്കല്‍ ഹസീന. രണ്ടാം തവണയാണ് ജനവിധി തേടുന്നത്. ഇതില്‍ രണ്ട് പേരുടെ തറവാട്ട് പേരുകള്‍ ഒന്നാണെങ്കിലും ഇവര്‍ തമ്മില്‍ ബന്ധമൊന്നും ഇല്ല. എന്നാല്‍ സംഭവം അല്പം കൗതുകമാണെങ്കിലും മുന്നണികളെ സംബന്ധിച്ച് ഇത് നെഞ്ചിടിപ്പ് കൂട്ടുകയാണ്. തങ്ങളുടെ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളെ മാറി വോട്ടു ചെയ്യുമോ എന്നതാണ് ആശങ്ക.
Story Highlights – Local elections: Three candidates of the same name
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here