മസാല ബോണ്ട് ഇറക്കാന്‍ ആര്‍ബിഐ അനുമതി ഇല്ലെന്ന് മാത്യു കുഴല്‍നാടന്‍; നല്‍കിയത് എന്‍ഒസി മാത്രം

സിഎജിയുടേത് കരട് റിപ്പോര്‍ട്ട് അല്ല, അന്തിമ റിപ്പോര്‍ട്ട് എന്നറിഞ്ഞിട്ട് തന്നെ നിയമസഭയില്‍ കള്ളം പറഞ്ഞ ധനമന്തി രാജി വച്ച് ഒഴിയണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. മസാല ബോണ്ട് ഇറക്കാന്‍ ആര്‍ബിഐയുടെ അനുമതിയില്ല. ആര്‍ബിഐയുടെ അനുമതിയോടെയാണ് കിഫ്ബി പ്രവര്‍ത്തനമെങ്കില്‍ രേഖകള്‍ പരസ്യപ്പെടുത്തണം. ആര്‍ബിഐ നല്‍കിയിട്ടുള്ളത് എന്‍ഒസി മാത്രമാണ്. ഇത് മറച്ച് വയ്ക്കാന്‍ ധനമന്ത്രി കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
ധനമന്ത്രി ഉയര്‍ത്തുന്ന കള്ളങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പൊളിയുകയാണ്. കേരള സമൂഹത്തിന് മുന്നില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ് തോമസ് ഐസക്.
ഭരണഘടനയിലെ 293ാം അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. എന്‍ഒസി മാത്രമാണ് ലഭിച്ചതെന്നും അല്ലാതെ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുമായി മുന്നോട്ടുപോകുമെന്നും ലാവ്‌ലിന്‍ അനുബന്ധ കമ്പനിയുടെ ബന്ധം ധനമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴല്‍നാടന്‍.
Story Highlights – thomas issac, mathew kuzhalnadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here