Advertisement

മൂവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളി പൊലീസ് ഏറ്റെടുത്തു

November 17, 2020
Google News 2 minutes Read

മൂവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളി പൊലീസ് ഏറ്റെടുത്തു. ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ക്ക് പൊലീസ് പള്ളിയുടെ ഭരണ നിയന്ത്രണം കൈമാറി. യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം മറികടന്നായിരുന്നു പൊലീസ് നടപടി. യാക്കോബായ സഭയുടെ കൈവശമിരുന്ന മൂവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളിയാണ് പൊലീസ് ഏറ്റെടുത്തത്.

പള്ളിയുടെ ഭരണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. ഇതോടെയാണ് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ച് പളളി ഏറ്റെടുത്ത് കൈമാറിയത്. പുലര്‍ച്ചെ മുതല്‍ യാക്കോബായ സഭാംഗങ്ങള്‍ പള്ളിയില്‍ തമ്പടിച്ചിരുന്നു. പൊലീസ് നടപടി ആരംഭിച്ചതോടെ യാക്കോബായ സഭാംഗങ്ങള്‍ പ്രതിഷേധിച്ചു. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. ഓര്‍ത്തഡോക്‌സ് വൈദികനടക്കമുള്ള സംഘം പള്ളയില്‍ പ്രവേശിച്ചു. വിധി നടപ്പായതില്‍ സന്തോമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ ഇറക്കിവിട്ട് ഓര്‍ത്തഡോക്‌സ് സഭ പള്ളി പിടിച്ചത് അനീതിയെന്ന് യാക്കോബായ സഭ പ്രതികരിച്ചു. കോതമംഗലം അടക്കമുള്ള ഇടങ്ങളില്‍ സര്‍ക്കാര്‍ സാവകാശം തേടിയതിന് പിന്നാലെയാണ് മുടവൂരില്‍ കോടതി വിധി നടപ്പായത്.

Story Highlights Muvattupuzha Mudavoor St. George Church was taken over by the police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here