‘എനിക്കെതിരെ വേഗം കുറച്ച് പന്തെറിയണം’; ഗോൾഡൻ ഡക്കിനു പിന്നാലെ ട്വീറ്റുമായി അഫ്രീദി

പാകിസ്താൻ സൂപ്പർ ലീഗിൻ്റെ രണ്ടാം എലിമിനേറ്ററിൽ ഗോൾഡൻ ഡക്കിനു പുറത്തായതിനു പിന്നാലെ രസകരമായ ട്വീറ്റുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി. തനിക്കെതിരെ വേഗം കുറച്ച് പന്തെറിയണമെന്നാണ് അഫ്രീദി തൻ്റെ കുറ്റി തെറിപ്പിച്ച ഹാരിസ് റൗഫിനോട് അപേക്ഷിച്ചത്. ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘അത് കളിക്കാൻ കഴിയാത്തൊരു യോർക്കറായിരുന്നു. ഹാരിസ് റൗഫ് നന്നായി പന്തെറിഞ്ഞു. അടുത്ത തവണ എനിക്കെതിരെ വേഗം കുറച്ച് പന്തെറിയണം. ഫൈനൽ പ്രവേശനം നേടിയതിൽ ക്വലാൻഡേഴ്സിന് അഭിനന്ദനങ്ങൾ. നാളെ ഒരു മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നത്. സീസണിലുടനീളം ഞങ്ങളെ പിന്തുണച്ച സുൽത്താൻസ് ആരാധകർക്ക് നന്ദി’- അഫ്രീദി ട്വീറ്റിൽ കുറിച്ചു.
Read Also : തനിക്കെതിരായ കൊലപാതക ഭീഷണി; കാളീപൂജയിൽ പങ്കെടുത്തതിൽ ക്ഷമ ചോദിച്ച് ഷാക്കിബ് അൽ ഹസൻ
മുൾട്ടാൻ സുൽത്താൻസിൻ്റെ താരമായ അഫ്രീദിയെ ലാഹോർ ക്വലാൻഡേഴ്സ് പേസറായ ഹാരിസ് റൗഫ് ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. വിക്കറ്റിനു പിന്നാലെ അഫ്രീദിയ്ക്ക് മുന്നിൽ കൈകൂപ്പിയ ഹാരിസിൻ്റെ നടപടി വൈറലായിരുന്നു. മത്സരത്തിൽ മുൾട്ടാൻ സുൽത്താൻസിനെ 25 റൺസിന് കീഴ്പ്പെടുത്തിയ ക്വലാൻഡേഴ്സ് ഫൈനലിൽ പ്രവേശിച്ചു. ഇപ്പോൾ ഫൈനൽ നടക്കുകയാണ്.
Story Highlights – Please Bowl Slow To Me: Shahid Afridi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here