തെലുങ്ക് കവിയും സാമൂഹ്യപ്രവർത്തകനുമായ വരവരറാവുവിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

മുംബൈയിലെ തലോജ ജയിലിൽ അവശനിലയിൽ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യപ്രവർത്തകനുമായ വരവരറാവുവിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി.

ജാമ്യാപേക്ഷ വിഡിയോ കോൺഫറൻസിംഗ് മുഖേന ഇന്ന് പരിഗണിച്ചപ്പോൾ സാങ്കേതിക തടസമുണ്ടായി. തുടർന്ന് നാളെ നേരിട്ട് വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു. വരവര റാവുവിനെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചിട്ടില്ലെന്നും, മെഡിക്കൽ റിപ്പോർട്ട് അപൂർണമാണെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ചൂണ്ടിക്കാട്ടി. ഭീമ കൊറേഗാവ് കേസിൽ 2018 ഓഗസ്റ്റിലാണ് വരവര റാവു അറസ്റ്റിലായത്.

Story Highlights thelugu poet and social activist vavararao bail tomorrow will considerd

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top