Advertisement

പിഴയടയ്ക്കാൻ കാശില്ല; രണ്ട് കുടുംബങ്ങൾക്ക് അരി വാങ്ങിനൽകാൻ പൊലീസ് നിർദേശം; വൈറലായി യുവാവിന്റെ കുറിപ്പ്

November 18, 2020
Google News 1 minute Read

ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴ ലഭിച്ച യുവാവ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. പിഴയായി ആയിരവും അഞ്ഞൂറും അടയ്ക്കാൻ പണം ഇല്ലാതെ വന്നതോടെ പത്തുകിലോ അരി വാങ്ങി നൽകിയ അനുഭവമാണ് യുവാവ് പങ്കുവച്ചത്. പിഴ അടയ്ക്കാൻ കാശില്ലാതെ നിന്ന യുവാവിനോട് കയ്യിലുള്ള പണത്തിന് രണ്ടു കുടുംബങ്ങൾക്ക് അഞ്ചുകിലോ അരി വാങ്ങി നൽകാമോ എന്നാണ് പൊലീസുകാർ ചോദിച്ചത്. ഇതനുസരിച്ച് യുവാവ് അരി വാങ്ങി നൽകുകയും ചെയ്തു. നടൻ അജു വർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ യുവാവിന്റെ കുറിപ്പ് പങ്കുവച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘ചിലത് കണ്ടാൽ ഇങ്ങനെ എഴുതാതെ ഇരിക്കാൻ കഴിയില്ല. രാവിലെ ജോലിക്ക് പോയി. പെട്ടെന്ന് ഒരു അത്യാവശ്യത്തിനു വേണ്ടി പുറത്തേക്കിറങ്ങി.ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഓർത്തത് ഹെൽമെറ്റ് എടുത്തില്ല.അടുത്ത സ്ഥലത്തേക്കല്ലേ എന്ന് കരുതി യാത്ര തുടർന്നു. വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ഗുരുതരമായ നിയമ ലംഘനവും എന്റെ ഭാഗത്തു നിന്നും ഉണ്ടായി. പെട്ടെന്ന് മുന്നിൽ ദേ നുമ്മടെ സ്വന്തം ട്രാഫിക്ക് പൊലീസിന്റെ വണ്ടി.എന്നെ കണ്ടു എന്ന് ഉറപ്പിച്ച സ്ഥിതിക്ക്, വേറെ വഴിയില്ല, അടുത്തേക്ക് വിളിച്ചു.

വളരെ മാന്യമായ രീതിയിൽ എന്താ പേര്, എവിടാ വീട്, എന്തുചെയുന്നു, എല്ലാറ്റിനും കൂടി ഒറ്റ വാക്കിൽ ഉത്തരം. ഫൈൻ എഴുതാൻ ഉള്ള ബുക്ക് എടുത്തു. എന്റെ കണ്ണിന്റെ മുന്നിലൂടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നക്ഷത്രങ്ങൾ മിന്നി മറഞ്ഞു. പിഴ അടക്കാൻ കാശില്ലാത്ത സ്ഥിതിക്ക് പറഞ്ഞു.സർ..ചെയ്തത് ഗുരുതരമായ..തെറ്റ് തന്നെ ആണ്..പക്ഷെ ഫൈൻ അടക്കാൻ ഇപ്പോ കാശില്ല, എഴുതി തന്നോളൂ, അദ്ദേഹം എന്റെ മുഖത്തേക് നോക്കി ഒരു ചോദ്യം പിന്നെ നിനക്ക് എന്ത് ചെയ്യാൻ പറ്റും…?
ഒന്നും മിണ്ടാതെ നിന്ന എന്നോട് അടുത്ത ചോദ്യം…പാവപ്പെട്ട രണ്ട് കുടുബങ്ങളെ സഹായിക്കാൻ പറ്റുമോ…ഒന്ന് ഞെട്ടി പോയി ഞാൻ….ചെയ്യാം സർ എന്ന് പറഞ്ഞു…ഒകെ എന്നാൽ എന്റെ പുറകെ വാ..എന്ന് പറഞ്ഞു…പിന്നാലെ…ഞാൻ പുറകെ..പോയി…അടുത്തുള്ള കടയിൽ കയറി…5 കിലോ വീതം ഉള്ള രണ്ട് പാക്കറ്റ്..അരി എന്നോട് വാങ്ങാൻ പറഞ്ഞു..പരിപൂർണ സമ്മതത്തോടെ… അത് ഞാൻ വാങ്ങി….എന്നോട് പുറകെ വരാൻ പറഞ്ഞു…അത് അർഹത ഉള്ള ആളെ..അപ്പോഴേക്കും അവർ കണ്ടെത്തികഴിഞ്ഞു…എന്നോട് തന്നെ…അത് അവരെ ഏൽപ്പിക്കാൻ പറഞ്ഞു…ഒരുപാട് സന്തോഷത്തോടെ….അത് ഞാൻ അവരെ ഏല്പിച്ചു…എന്നോട് പുറകിൽ തട്ടി.. നീ ഹാപ്പി അല്ലെ ചോദിച്ചു….ഞാൻ പറഞ്ഞു..

സർ..ആദ്യമായിട്ടാണ് ഇത്രക്ക് സന്തോഷത്തോടെ…..ഞാൻ ഒരു പിഴ അടക്കുന്നത്….അപ്പോഴാണ്..അദ്ദേഹം ചെയ്തുവരുന്ന ഇതുപോലുള്ള..കാര്യങ്ങളെ.. കുറിച്ച് കാണിച്ചുതന്നതും…പറഞ്ഞു തന്നതും….#ുീഹശരല എന്ന് കേൾക്കുമ്പോൾ..ഉള്ള മനസിലെ… രൂപത്തിന്..ആകെയൊരു മാറ്റം വന്ന നിമിഷം……ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ ഉള്ള…നാട്ടിൽ…ഒരാൾ പോലും പട്ടിണി കിടക്കില്ല…എന്ന പൂർണ വിശ്വാസം…ഇപ്പോൾ തോന്നുന്നു….ഇതുപോലെ ഉള്ള സത്കർമങ്ങളിൽ ഇനിയും എന്റെ പങ്ക് ഉണ്ടാവും..എന്ന് ഉറപ്പ് നല്കിയിട്ടാണ്.. അവിടെ നിന്ന് വന്നത്…..’

Story Highlights Viral facebook post, Aju varghese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here