ബംഗളൂരു ലഹരിക്കടത്ത് കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 24ന് കോടതി തുടർവാദം കേൾക്കും

ബംഗളൂരു ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഈ മാസം 24ന് കോടതി തുടർവാദം കേൾക്കും. ബംഗളുരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

കൂടുതൽ തെളിവുകൾ ഹാജരാക്കാൻ സമയം വേണമെന്ന് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു. അറസ്റ്റ് നിയമ വിരുദ്ധമെന്ന് പ്രതിഭാഗവും വാദിച്ചു. ഇതിന് പിന്നാലെയാണ് തുടർവാദം കേൾക്കാനായി കേസ് 24-ാം തീയതിയിലേക്ക് മാറ്റിയത്.

അതേ സമയം, നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി കാലാവധി.

Story Highlights Bangalore drug trafficking case; The court will hear Bineesh Kodiyeri’s bail application on May 24

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top