എറണാകുളം ജില്ലയിൽ ഇന്ന് 887 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 887 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 658 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 209 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആയി. ഇന്ന് 19 ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. 720 പേർ കൂടി രോഗമുക്തരായി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 6419 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂർ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂർ 213, വയനാട് 158, കാസർഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights covid confirmed 887 more people in Ernakulam district today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top