Advertisement

കൊവിഡ് വ്യാപനം: അടുത്ത 15 ദിവസം നിർണായകം

November 18, 2020
1 minute Read
covid next 15 days are crucial india

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അടുത്ത 15 ദിവസം നിർണായകമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ. രാജ്യത്തു കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും അടുത്ത 15 ദിവസം നിർണായകമാണെന്നാണ് രാജേഷ് ഭൂഷൺ അറിയിച്ചത്.

തെരഞ്ഞെടുപ്പുകളും ഉത്സവ സീസണും മൂലമുള്ള തിരക്കിന്റെ പരിണതഫലം ഈ ഘട്ടത്തിലാണ് അറിയാൻ സാധിക്കുക. അതുകൊണ്ടാണ് അടുത്ത രണ്ടാഴ്ച നിർണായകമാകുന്നത്. ജനങ്ങളോട് ജാഗ്രത പാലിക്കാനും അദ്ദേഹം നിർദേശിച്ചു. പ്രതിദിനം കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം അടുത്ത മാസത്തോടെ പകുതി ആക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ പുതുവർഷത്തിൽ ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിൻ ഫെബ്രുവരിയോടെ വിതരണം ചെയ്ത് തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യയിലെ ട്രയൽ പൂർത്തിയായി. ഇംഗ്ലണ്ട് അനുമതി നൽകിയാൽ ഇന്ത്യയും സമാന നടപടികളിലേക്കു കടക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്.

Story Highlights covid next 15 days are crucial india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top