ലേയെ ജമ്മുകശ്മീരിന്റെ ഭാഗമായി ചിത്രീകരിച്ചു; ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍

ലേയെ തെറ്റായി ചിത്രീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍. നവംബര്‍ 31ന് മുമ്പ് തിരുത്തുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. കമ്പനിയുടെ സത്യവാങ്മൂലം പാര്‍ലമെന്ററി സമിതിക്ക് ലഭിച്ചു. ട്വിറ്ററിന് എതിരായ നടപടി സത്യവാങ്മൂലം പരിശോധിച്ചതിനുശേഷം നിശ്ചയിക്കുമെന്ന് മീനാക്ഷി ലേഖി എംപി പറഞ്ഞു.
Read Also : സുശാന്തിന്റെ ട്വിറ്റര്‍ കവര്‍ ചിത്രത്തിലെ മരണസൂചിക, ദി സ്റ്റാറി നൈറ്റും വിഷാദ മരണവും
സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം അഞ്ച് ദിവസം ട്വിറ്ററിന് അനുവദിച്ചിരുന്നു. തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.
ട്വിറ്ററിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡന്റിന് നവംബര്‍ 9നാണ് കേന്ദ്രം നോട്ടിസ് അയച്ചത്. തെറ്റായ ഭൂപടം പങ്കുവച്ചത് വഴി ട്വിറ്റര്‍ ഇന്ത്യയെ മനപൂര്‍വം അപമാനിക്കുകയായിരുന്നു എന്ന് നോട്ടിസില്‍ പറയുന്നു.
നേരത്തെ ലേയെ ചൈനയുടെ ഭാഗമാക്കിയ ഭൂപടം ട്വിറ്റര്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന്, വിഷയം ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സേയ്ക്ക് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഭൂപടം പരിഷ്‌കരിച്ചു. എന്നാല്‍, ചൈനയില്‍ നിന്ന് ലഡാക്കിനെ മാറ്റിയെങ്കിലും ജമ്മു കശ്മീരിന്റെ ഭാഗമായാണ് കാണിച്ചത്. ഇതേ തുടര്‍ന്നാണ് കേന്ദ്രം വീണ്ടും നോട്ടിസ് അയച്ചത്.
Story Highlights – jammu kashmir, twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here