ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല

no lockdown in delhi

ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്ത തള്ളി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലോക്ക്ഡൗണിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനം ലോക്കഡൗണിലേക്ക് പോകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഹോട്ട്‌സ്‌പോട്ടുകളായി മാറാൻ സാധ്യതയുള്ള വിപണികളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്രത്തിൽ നിന്ന് അനുവാദം തേടിയത്. ഇതിന് പുറമെ സംസ്ഥാനത്ത് അനുവദിച്ചിരുന്ന നിരവധി ഇളവുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വിവാഹചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട് . നേരത്തെ 200 അതിഥികൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ നിലവിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.

Story Highlights no lockdown in delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top