ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദം; അന്തിമ ഫലം പുറത്ത്

covid vaccine cant be stored by states

തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന അന്തിമ പ്രഖ്യാപനവുമായി അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. മൂന്നാം ഘട്ടത്തിലെ അവസാന പരിശോധനയിലാണ് വാക്‌സിന്റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള സൂചന കമ്പനി നല്‍കിയത്.

ജര്‍മ്മന്‍ കമ്പനിയായ ബയോഎന്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസറിന്റെ പരീക്ഷണം. ആളുകളുടെ പ്രായവും വംശവും എല്ലാം പരിശോധിച്ച ശേഷവും വാക്‌സിന്റെ പ്രവര്‍ത്തനം എല്ലാവരിലും ഒരുപോലെയാണെന്ന് കമ്പനി പറയുന്നു. വലിയ സൈഡ് എഫക്ടുകളും വാക്‌സിനില്ലെന്ന് കമ്പനി. ലോകമെമ്പാടും കൊവിഡ് പ്രതിരോധത്തിനായി വാക്‌സിന്‍ ഉപയോഗിക്കാമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Read Also : ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണവും മൂന്നാം ഘട്ടത്തിലേക്ക് കടന്നു

കൂടാതെ കൊവിഡ് സ്ഥിരീകരിച്ച 170 പേരില്‍ വാക്‌സിന്‍ പ്രയോഗിച്ചുവെന്നും അതില്‍ ഒരു വ്യക്തിയില്‍ വാക്‌സിന്റെ ആദ്യ ഡോസിന് ശേഷം 95 ശതമാനം ഫലപ്രാപ്തി കാണിച്ചുവെന്നും കമ്പനി അധികൃതര്‍.

വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. എന്നാല്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കണമെന്നുള്ളതാണ് വെല്ലുവിളിയായി ശേഷിക്കുന്നത്. നീതി അയോഗ് അംഗമായ ഡോ വി കെ പോള്‍ പറഞ്ഞത് ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്കുമുള്ള വാക്‌സിന്‍ ലഭ്യമല്ല എന്നാണ്. എന്നാല്‍ വാക്‌സിന് അപ്രൂവല്‍ ലഭിച്ചാല്‍ ഗവര്‍മെന്റ് വാക്‌സിനായി കൂടുതല്‍ പരിശ്രമിക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights pfizer covid vaccine, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top