വാഹനത്തിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; സുരക്ഷാ ജീവനക്കാരനെ ഓട്ടോറിക്ഷ ഡ്രൈവർ പെട്രോൾ ഒഴിച്ച് തീകൊളുത്തി

വാഹനത്തിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരനെ ഓട്ടോറിക്ഷ ഡ്രൈവർ പെട്രോൾ ഒഴിച്ച് തീകൊളുത്തി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഒരു സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരനായ ശങ്കർ വേയ്ഫാൽക്കറിനെയാണ് (41) മഹേന്ദ്രബാദു കദം (31) എന്ന ഓട്ടോറിക്ഷ ഡ്രൈവർ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : ടിഷ്യൂ പേപ്പർ വൃത്തിഹീനമെന്ന് പരാതി; യുവാവിനെ ഹോട്ടൽ ജീവനക്കാർ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സ്ഥാപനത്തിൻ്റെ പ്രധാന കവാടത്തിനരികെ ശങ്കർ ഡ്യൂട്ടിയിലായിരുന്നു. അപ്പോൾ അതുവഴി കടന്നു പോയ മഹേന്ദ്രബാബു ഓട്ടോ നിർത്തി സ്ഥാപന ഉടമയുടെ എസ്യുവിയിൽ മൂത്രമൊഴിക്കാൻ തുടങ്ങി. ഇത് കണ്ട ശങ്കർ മഹേന്ദ്രബാബുവിനെ തടഞ്ഞു. ദേഷ്യം പിടിച്ച അയാൾ അവിടെ നിന്ന് മടങ്ങി.
എന്നാൽ, വൈകുന്നേരം ഏതാണ്ട് 4.30ഓടെ തിരികെയെത്തിയ മഹേന്ദ്രബാബു കയ്യിൽ കരുതിയിരുന്ന പെട്രോൾ ശങ്കറിൻ്റെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights – Watchman Stops Auto Driver From Urinating On SUV, Set On Fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here