കൊല്ലം കുമളിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കൊല്ലം കുമളിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം വിവാഹാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. അഞ്ചൽ സ്വദേശിയായ സജിൻ ഷാ എന്ന യുവാവിനെതിരെയാണ് വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്.
ഈ മാസം 4-ാം തീയതി വീട്ടിൽഅവശ നിലയിൽ കണ്ടെത്തിയ ഷഹീനയെ വീട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എലിവിഷത്തിനൊപ്പം മണ്ണെണ്ണ കുടിച്ചെന്ന് പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. ഷഹിന പീഡിപ്പിക്കപ്പെട്ടിരുന്നോ എന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Story Highlights – woman commit suicide in kolllam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here