Advertisement

അങ്ങനെയിരിക്കെ മോഷ്ടിച്ചുപോയ ഞാന്‍

November 19, 2020
1 minute Read

..

നിഹാല നാസര്‍/കവിത

ഫ്രീലാന്‍സ് കണ്ടന്റ് റൈറ്ററാണ് ലേഖിക

ഞങ്ങള്‍ പരസ്പരം വില കൂട്ടുകയായിരുന്നു
ഞാന്‍ ഒരു കഥ പറയുമ്പോള്‍
അവള്‍ ഒരു കഥാപുസ്തകമെഴുതി

എന്റെ ഒരുവരി അവളുടെ ഉറക്കം കെടുത്തി
പിറ്റേന്നു പുലരുന്നത് എഴുതിത്തീര്‍ത്ത വരികളുടെ
ഉറക്കച്ചടവിലായിരുന്നു

ഞാനൊരു പുഴയുടെ കടവില്‍ സായാഹ്നം ചെലവഴിച്ചു
അവളാ പുഴ മുറിച്ചുകടന്ന് തീര്‍ത്ഥയാത്ര നടത്തി

ഞാന്‍ പുളിശ്ശേരിയുണ്ടാക്കിയപ്പോള്‍
അവള്‍ എരിശ്ശേരി,
എന്റെ പായസം,
അവളുടെ പ്രഥമന്‍

എന്റെ വരികള്‍ക്ക് തീവ്രത കുറഞ്ഞു
അവള്‍ പിന്നെയും പിന്നെയും എഴുതി
അവളോട് കൂടുതലടുക്കാന്‍
ഞാന്‍ വാക്കുകളോടും വരികളോടും കെഞ്ചി

എഴുതിയൊടിഞ്ഞ മുനകള്‍
മാറിനിന്ന വാക്കുകള്‍
ഭാവനയിലേക്കുള്ള അകലം

അങ്ങനെയിരിക്കെ ഞാനൊരു മാസിക മറിച്ചുനോക്കി
തരക്കേടില്ലാത്തൊരു കവിത

ചെറുതായൊന്നു മാറ്റിയെഴുതി
നിറഭേദങ്ങള്‍ വരുത്തി
അക്ഷരത്തെറ്റില്ലെന്നുറപ്പാക്കി

ഉരുണ്ട വൃത്തിയുള്ള അക്ഷരങ്ങളില്‍
ആ കവിത അവള്‍ക്കായി പുനര്‍ജനിച്ചു

അങ്ങനെയിരിക്കെ മോഷ്ടിച്ചു പോയ ഞാന്‍
അവളെ അത്രത്തോളം പ്രണയിച്ചിരുന്നു

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights anganeyirike moshtichu poya njan – poem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top