ഒമാനില്‍ ഇന്ന് 411 പേര്‍ക്ക് കൊവിഡ്; ഖത്തറില്‍ 219 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ ഇന്ന് 411 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 121129 ആയി. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന പത്തു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1360 ആയി ഉയര്‍ന്നു.

112014 പേര്‍ക്ക് ഇതു വരെ രോഗ മുക്തി നേടാനായതായി ഓമന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 92.5 ശതമാനമാണ് ഒമാനിലെ രോഗ മുക്തി നിരക്ക്. 29 പേരെ കൂടി ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 274 പേരാണ് കൊവിഡ് ബാധിച്ചു ഒമാനിലെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്. ഇതില്‍ 128 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഖത്തറില്‍ ഇന്ന് 219 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 136441 ആയി. 256 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. 133473 പേര്‍ക്ക് ഇതുവരെ രോഗ മുക്തി നേടാനായതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 2733 പേരാണ് ഖത്തറില്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. രാജ്യത്ത് ഇതുവരെ 235 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.

Story Highlights Oman confirms 411 new coronavirus cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top