സ്വപ്‌നയുടെ ശബ്ദരേഖ; എജിയോട് നിയമോപദേശം തേടി പൊലീസ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ എജിയോട് നിയമോപദേശം തേടി പൊലീസ്. ജയില്‍ ഡിജിപിയുടെ പരാതിയിലാണ് നിയമോപദേശം തേടിയത്. കേസ് എടുത്ത് അന്വേഷണം സാധ്യമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ പുറത്തുവന്ന സംഭവത്തില്‍ ജയില്‍ മേധാവി ഋഷിരാജ് സിംഗ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു. ജയില്‍ വകുപ്പിന്റെ വിശ്വാസം കര്‍ശനമായി സംരക്ഷിക്കണമെന്ന് ഡിജിപി പരാതിയില്‍ ആവശ്യപ്പെട്ടു. ശബ്ദം റെക്കോര്‍ഡ് ചെയ്ത വ്യക്തിയെ കണ്ടെത്തണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാര്‍ പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി പറഞ്ഞു.

Story Highlights swapna suresh voice message

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top