വ്യവസായം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടോള്‍ഫ്രീ സംവിധാനം

വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടോള്‍ഫ്രീ സംവിധാനം. 1800 890 1030 എന്ന നമ്പറില്‍ സംരംഭകര്‍ക്കും വ്യവസായം തുടങ്ങാന്‍ താത്പര്യം ഉള്ളവര്‍ക്കും വിളിച്ച് സംശയ നിവാരണം നടത്താമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു.

സംരംഭം തുടങ്ങാന്‍ ഏതൊക്കെ അനുമതികള്‍ എവിടെ നിന്നെല്ലാം ഇവ ലഭിക്കും, എവിടെ നിന്ന് ധന സഹായം ലഭ്യമാകും, എവിടെയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുണ്ട് തുടങ്ങി എല്ലാവിധ വിവരങ്ങളും ടോള്‍ ഫ്രീ നമ്പറില്‍ ലഭ്യമാണ്. സംസ്ഥാനത്ത് വ്യവസായ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനും അതിന് സഹായിക്കും വിധം വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുമാണ് ടോള്‍ ഫ്രീ നമ്പരെന്നും മന്ത്രി അറിയിച്ചു.

രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് എട്ടുവരെ ആളുകള്‍ക്ക് ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. മലയാളത്തിലും ഇംഗ്ലീഷിലും സേവനങ്ങള്‍ ലഭ്യമാണ്. വിവര ശേഖരണത്തിന് പുറമേ പരാതി അറിയിക്കാനും സംരംഭകര്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ ഉപയോഗിക്കാം.

Story Highlights Toll free number

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top