വളർത്തുനായ മരിച്ചു; 21കാരി ആത്മഹത്യ ചെയ്തു

വളർത്തുനായ മരിച്ചതിനെ തുടർന്ന് 21കാരിയായ യുവതി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് സംഭവം. വളർത്തുനായ മരണപ്പെട്ടതിൻ്റെ വിഷമത്തിൽ പ്രിയാൻഷു സിങ് എന്ന പിജി വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also : കൊവിഡ് ബാധ ഉയരുന്നു; അഹ്മദാബാദിൽ രാത്രി നിരോധനാജ്ഞ
ചൊവ്വാഴ്ചയാണ് പ്രിയാൻഷുവിൻ്റെ നാല് വയസ്സുള്ള വളർത്തുനായ മരിച്ചത്. ഇതിനു പിന്നാലെ യുവതി വലിയ വിഷമത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വീട്ടുകർ നായയുടെ മൃതദേഹം സംസ്കരിച്ച് തിരികെയെത്തിയപ്പോൾ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പിൽ തന്നെ ദഹിപ്പിക്കരുതെന്നും നായയുടെ മൃതദേഹത്തിനൊപ്പം സംസ്കരിക്കണമെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
Story Highlights – Upset about pet dog’s death, Chhattisgarh woman kills self
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here