എടികെ-ബ്ലാസ്റ്റേഴ്സ്: ആദ്യ പകുതി ബലാബലം; ഗോൾരഹിതം

ഐ എസ് എൽ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിലെ ആദ്യ പകുതി ഗോൾരഹിതം. ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയാവുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് പൊസിഷൻ ഫുട്ബോളിനു പ്രാധാന്യം നൽകിയപ്പോൾ എടികെ ഫിസിക്കൽ ഗെയിമിനാണ് പ്രാധാന്യം നൽകിയത്.
എടികെയുടെ വേഗതയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് പരുങ്ങുന്നതാണ് ആദ്യ മിനിട്ടുകളിൽ കണ്ടത്. മൈക്കൽ സൂസൈരാജും റോയ് കൃഷ്ണയും എഡു ഗാർസ്യയുമൊക്കെ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർമാരെ ഓടിത്തോല്പിച്ചു. എന്നാൽ, 14ആം മിനിട്ടിൽ മൈക്കൽ സൂസൈരാജ് പരുക്കേറ്റ് പുറത്തുപോയത് എടികെയ്ക്ക് തിരിച്ചടിയായി. പ്രശാന്തിൻ്റെ ഫൗളിലാണ് സൂസൈരാജിനു പരുക്കേറ്റത്. സുഭാഷിസ് ബോസ് ആണ് സൂസൈരാജിനു പകരം എത്തിയത്.
Read Also : എടികെ-ബ്ലാസ്റ്റേഴ്സ്: ലൈനപ്പ് ആയി; സഹൽ ആദ്യ ഇലവനിൽ; നിഷു കുമാർ ബെഞ്ചിൽ
സാവധാനത്തിൽ ബ്ലാസ്റ്റേഴ്സ് ഗോളവസരങ്ങൾ തുറന്നെടുത്തതോടെ മത്സരം ആവേശകരമായി. എടികെയുടെ വേഗതയ്ക്ക് ചെറുപാസുകൾ കൊണ്ട് മറുപടി നൽകിയ മഞ്ഞപ്പട മികച്ച കളിയാണ് കെട്ടഴിച്ചത്. എങ്കിലും ഫൈനൽ തേർഡിലേക്ക് എണ്ണം പറഞ്ഞ ഒരു അറ്റാക്ക് നടത്താൻ എടികെ ഡിഫൻഡർമാർ ബ്ലാസ്റ്റേഴ്സിനെ അനുവദിച്ചില്ല. 34ആം മിനിട്ടിൽ എടികെയ്ക്കും 37ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനും ലഭിച്ച ഓരോ ചാൻസുകളായിരുന്നു മത്സരത്തിലെ സുവർണാവസരങ്ങൾ. എന്നാൽ ഇരു ടീമിനും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.
Story Highlights – atk kerala blasters first half
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here