ബിനീഷ് കോടിയേരിയെ പുറത്താക്കണം; താരസംഘടനയില്‍ ആവശ്യമുയരുന്നു; എതിര്‍പ്പുമായി മുകേഷും ഗണേഷും

bineesh kodiyeri used cocaine says statement

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ നിര്‍വാഹക സമിതി യോഗം കൊച്ചിയില്‍. ജനറല്‍ സെക്രട്ടറി മോഹന്‍ലാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കള്ളപ്പണകേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

Read Also : ബംഗളൂരു ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

സംഘടനയില്‍ രണ്ട് നീതി പാടില്ലെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വാദിച്ചു. നടിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യത്തില്‍ മുകേഷും ഗണേഷ് കുമാറും എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം. നടി പാര്‍വതി തിരുവോത്തിന്റെ രാജിക്കത്തും പത്മപ്രിയയുടെയും രേവതിയുടെയും തുറന്ന കത്തും യോഗം ചര്‍ച്ച ചെയ്യും.

Story Highlights AMMA, bineesh kodiyeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top