ആറ് വര്‍ഷത്തിനിടെ പത്തിലധികം ക്രിമിനല്‍ കേസുകള്‍; കോതമംഗലം സ്വദേശി അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോതമംഗലം കൊമ്പനാട് സ്വദേശി ലാലു അറസ്റ്റില്‍. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആറ് വര്‍ഷത്തിനിടെ പത്തിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. കൊലപാതകശ്രമം, ദേഹോപദ്രവം, അടിപിടി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ആയുധം കൈവശം വയ്ക്കല്‍, കവര്‍ച്ച എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. കഴിഞ്ഞ ജൂലൈയില്‍ കുറുപ്പുംപടിയില്‍ എതിരാളിയെ നാടന്‍ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്.

എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായാണ് നടപടി. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട് വഴി ഇതുവരെ 19 പേരെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. വിവിധ കേസുകളില്‍ പിടിയിലായ 23 പേരെ നാടുകടത്തുകയും ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights criminal cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top